പ​ന്ത്ര​ണ്ടു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി; വ​യോ​ധി​ക​ന് 106 വ​ർ​ഷം ത​ട​വും പി​ഴ​യും

ത​ളി​പ്പ​റ​മ്പ്: പ​ന്ത്ര​ണ്ടു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് 106 വ​ർ​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ട്ട​ൻ​പ്ലാ​വ് സ്വ​ദേ​ശി ബാ​ബു കു​ഴി​പ്പ​ല​ത്തി​ലി​നെ​യാ​ണ് (68) ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

2019നും 21​നു​മി​ട​യി​ൽ പ​ല ത​വ​ണ​ക​ളാ​യി ബാ​ബു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കു​ടി​യാ​ന്മ​ല പൊ​ലീ​സ് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​​ക​ട​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

അ​ന്ന​ത്തെ കു​ടി​യാ​ന്മ​ല ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​രു​ൺ പ്ര​സാ​ദാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​മ്പ​തു വ​കു​പ്പു​ക​ളി​ലാ​യി ആ​കെ 106 വ​ർ​ഷം ത​ട​വും മൂ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News