കൊച്ചി: കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. കടവന്ത്ര മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് എന്നയാളാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. പ്രതിയുടെ ലൈംഗിക ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയോട് അപമര്യാദയായി പെരുമാറാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം. ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ