രഞ്ജി ട്രോഫി: കേരള -ഛത്തീസ്ഗഢ് മത്സരം സമനിലയില്‍

റായ് പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളവും ഛത്തീസ്ഗഢും തമ്മിലുളള മത്സരം സമനിലയില്‍ കലാശിച്ചു. കേരളം ഇന്ന് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുത്ത് നില്‍ക്കെ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഛത്തീസ്ഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന നിലയിലായിരിക്കെ കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായി.

കളി സമനിലയില്‍ ആയെങ്കിലും ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടിയത് പോയിന്റ് പട്ടികയില്‍ കേരളത്തിന് നേട്ടമായി.
 

കേരളത്തിനായി രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്‍ ബേബി 94 റണ്‍സ് എടുത്ത് റണ്ണൗട്ട് ആയി. മുഹമ്മദ് അസറുദ്ദീന്‍ 50 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 24 റണ്‍സ് എടുത്തു. സച്ചിന്‍ ബേബി ഒന്നാം ഇന്നിംഗ്‌സില്‍ 91 റണ്‍സ് എടുത്തിരുന്നു.

കേരളം ആദ്യ ഇന്നിംഗ്‌സില്‍ 350 റണ്‍സ് നേടിയപ്പോള്‍ ഛത്തീസ്ഗഢ് 312ന് എല്ലാവരും പുറത്തായി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ