കൊച്ചി ∙ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം യുവ വ്യവസായി എന്ന നിലയിൽ കൂടുതൽ പ്രതീക്ഷയേകുന്നതായി ലുലു ഫിനാൻഷ്യൽസ് ഹോൾഡിംഗ് എം.ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. സംസ്ഥാന വികസന പദ്ധതികൾക്കായി പ്രവാസികളേയും, സ്വകാര്യ നിക്ഷേപകരേയും ആകർഷിപ്പിക്കുന്ന ഡെവലപ്പമെൻ് സോൺ പ്രഖ്യാപനം മികച്ച മാതൃകയാണ്.
സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃകകൾ സൃഷ്ടിക്കുമെന്നത് കേരളത്തിന്റെ വ്യവസായ മേഖയുടെ വളർച്ച വേഗത്തിലാക്കും. ഇതിനായി ആഗോള നിക്ഷേപ സംഗമം നടത്തുമെന്നതും പ്രതീക്ഷാജനകമാണ്. ആരോഗ്യമേഖലയിൽ കേരളത്തെ മെഡിക്കൽ ഹബ്ബായി ഉയർത്തുമെന്ന പ്രഖ്യാപനം ഈ രംഗത്തും കൂടുതൽ വികസന സാധ്യത തുറക്കുന്നതായും അദീബ് അഹമ്മദ് പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു