ജുബൈൽ ∙ സൗദിയിൽ പാചക വാതക സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നാണ് തീ പടർന്നത്.
പൊള്ളലേറ്റ അഹമ്മദിനെ ആദ്യം ജുബൈല്‍ അല്‍മന ആശുപത്രിയിലും ശേഷം ദമാം സെന്‍ട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത് വർഷമായി ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അഹമ്മദ് കോയ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു