ദുബായ് ∙ കാണാതായ നായയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് 100,000 ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികം. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്
ദുബായിൽ കാണാതായ മൂന്നു വയസ്സുള്ള നായയെ കണ്ടെത്താൻ സഹായിക്കുന്ന ആർക്കും ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിക്കും. എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ പെറ്റ് റീലോക്കേഷൻ കമ്പനിയുടെ വാഹനത്തിൽ നിന്നുമാണ് നായയെ കാണാതായത്. കമ്പനി ജീവനക്കാർ പിന്തുടർന്നെങ്കിലും നായയെ കണ്ടെത്താനായില്ല. ശനിയാഴ്ച അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ വൈകുന്നേരം 6.40 നാണ് നായയെ അവസാനമായി കണ്ടത്.
നായയെ കണ്ടെത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന ഉടമ 100,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചത്. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്ന് കുടുംബം വ്യക്തമാക്കിയത് ശ്രദ്ധേയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു