കോഴിക്കോട്∙ മുക്കത്ത് കാറിൽ പിന്തുടർന്നെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിന് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മുക്കം- അരീക്കോട് റോഡില്‍ കല്ലായിയിലാണ് സംഭവം.
നാലു കിലോമീറ്ററോളം കാറില്‍ പിന്തുടര്ന്നെത്തിയ സംഘമാണ് ഡ്രൈവറെ മര്‍ദിച്ച് ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്കു പോകുകയായിരുന്ന റോബിന് ബസിനു നേരെയായിരുന്നു ആക്രമണം. ബസിന്റെ താക്കോല്‍ അക്രമികള്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്.
അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ വഴിയിലായി. ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ