പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്യുകയാണ്.
2022 ജൂണിലായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനമേറ്റത്. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കുട്ടിയുമായി പ്രതികള്‍ അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
സ്കൂളിൽ പോകാൻ മടി കാണിച്ചു തുടർന്ന് വാർഡ് മെമ്പറും കൗൺസിലറും ഇടപെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ എത്തിച്ചു തുടർന്നാണ് വിവരം അറിയുന്നത്. പ്രതികൾ കുട്ടിയുടെ നഗ്ന ചിത്രം ഇൻസ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ