റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും മലസ് ചെറീസ് റസ്റ്റാറൻറിൽ ചേർന്നു. പ്രസിഡൻറ് ആൻറണി വിക്ടർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബദർ കാസിം വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സുരേഷ് കുമാർ, നിസാർ അഹമ്മദ്, ഹാഷിം ചീയാംവെളി, ബദർ കാസിം, ധന്യ ശരത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആൻറണി വിക്ടർ (പ്രസി.), മുഹമ്മദ് മൂസ (ജന. സെക്ര.), നിസാർ മുസ്തഫ (ട്രഷ.), ബദർ കാസിം, സാനു മാവേലിക്കര (വൈ. പ്രസി.), സെബാസ്റ്റ്യൻ ചാർളി, സുദർശന കുമാർ (ജോ. സെക്ര.), ആസിഫ് ഇഖ്ബാൽ (ജോ. ട്രഷ.), സിജു പീറ്റർ (ചാരിറ്റി കൺവീനർ), നാസർ കുര്യൻ (ജോ. കൺവീനർ), ടി.എൻ.ആർ നായർ (മീഡിയ കൺ.), ധന്യ ശരത് (കലാവിഭാഗം കൺ.), സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി, നിസാർ അഹമ്മദ്, വി.ജെ. നസ്രുദീൻ, നിസാർ കോലത്ത് (രക്ഷാധികാരികൾ) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ വിഭാഗം ഭാരവാഹികളായി നൗമിത ബദർ (പ്രസി.), റീന സിജു (സെക്ര.), സീന നിസാർ (വൈ. പ്രസി.), ഷാദിയ ഷാജഹാൻ (ജോ. സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു. നിസാർ മുസ്തഫ സ്വാഗതവും ടി.എൻ.ആർ. നായർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു