ദിവ്യ ഉണ്ണി എന്നെന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ്. ബാലതാരത്തില്‍ നിന്നും നായികയായി വളര്‍ന്നതോടെ തൊണ്ണൂറുകളിലെ വിജയ നായികമാരില്‍ ഒരാളായി ദിവ്യ മാറി. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി സിനിമ ഉപേക്ഷിച്ച് കുടുംബത്തിനൊപ്പം ജീവിക്കാനാണ് നടി തീരുമാനിച്ചത്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടാമതും വിവാഹിതയായതിന് ശേഷമാണ് ദിവ്യ ഉണ്ണി വീണ്ടും സജീവമാകുന്നത്. ഇപ്പോള്‍ കേരളത്തിലേക്ക് വന്ന് ടെലിവിഷന്‍ പരിപാടികളും അഭിമുഖങ്ങളിലുമൊക്കെ നടി പങ്കെടുക്കുന്നത് പതിവാണ്. ഇതിനിടയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസത്തെ കുറിച്ച് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിന്റെ ഇടയിലാണ് ബന്ധു കൂടി ആയിരുന്ന സുധീറുമായി ദിവ്യയുടെ ആദ്യ വിവാഹം കഴിക്കുന്നത്. 2002ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ.സുധീര്‍ ശേഖറുമായുളള ദിവ്യ ഉണ്ണിയുടെ വിവാഹം. എന്നാല്‍ അത് പിന്നീട് വേര്‍പിരിഞ്ഞു.
സുധീറുമായുളള വിവാഹമോചനത്തിനുശേഷമാണ് സോഫ്റ്റ് വെയര്‍ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന അരുണുമായുളള വിവാഹം നടക്കുനന്നത്. ആറുവര്‍ഷമായി സന്തുഷ്ടകരമകയ കുടുംബജീവിതം നയിക്കുകയാണ് ദിവ്യ ഉണ്ണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ, താരത്തിന്റെ ആറാം വിവാഹവാര്‍ഷികത്തിന്റെ ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദിവ്യ. ‘Celebrating the day our journey began’ എന്നാണ് ദിവ്യ കുറിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ