ഒരു നല്ല ദിവസത്തിന്റെ ആരംഭം പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിലൂടെയാകണം. വെറും പോഷണങ്ങള്‍ മാത്രമല്ല ആ ദിവസത്തിന് ആവശ്യമായ ഊര്‍ജവും പ്രഭാതഭക്ഷണം നല്കുന്നു. ചയാപചയ പ്രക്രിയ സുഗമമാക്കാനും പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടതാണ്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
1. മുട്ടയും ബ്രഡ് ടോസ്റ്റും ഒപ്പം മിന്റ്-മല്ലിയില ജ്യൂസും
2. ചെറുപയര്‍ ദോശയും പുതിന ചമ്മന്തിയും തക്കാളി-കാരറ്റ് ജ്യൂസും
3. ഗോബി പറാത്തയും തൈരും കുമ്പളങ്ങ ജ്യൂസും
4. പുഴുങ്ങിയ മുട്ട, 5-8 ബദാം, ഒരു ഗ്ലാസ് തക്കാളി-സെലറി ജ്യൂസ്
5. ഒരു ബൗള്‍ ഫ്രഷായ പഴങ്ങള്‍
പൂരി ബാജി, മെദുവട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഒഴിവാക്കണം. ഹോള്‍ ഗ്രെയ്നുകളും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും പാലുൽപന്നങ്ങളും പഴങ്ങളും അടങ്ങിയതാകണം ഉത്തമമായ പ്രഭാതഭക്ഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു