പെരിന്തൽമണ്ണ: 2024-ലെ മികച്ച എഡ്ടെക് സ്റ്റാർട്ടപ്പ് അവാർഡ് സ്വന്തമാക്കി എഡ്യുപോർട്ട്. പെരിന്തൽമണ്ണയിലെ ഷിഫ കൺവെൻഷൻ സെൻ്ററിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് 2024-ലെ ‘കേരളത്തിലെ ഏറ്റവും മികച്ച എഡ്ടെക് സ്റ്റാർട്ടപ്പിനുള്ള’ അവാർഡ് എഡ്യുപോർട്ടിന് കൈമാറി. എഡ്യൂപോർട്ടിൻ്റെ സ്ഥാപകനായ അജാസ് മുഹമ്മദും അദ്ദേഹത്തിൻ്റെ മാതാവും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ്ധാന ചടങ്ങിൽ എം.എൽ.എയും മുൻ വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി, നജീബ് കാന്തപുരം എം.എൽ.എ (പെരിന്തൽമണ്ണ), ഹരികിഷോർ ഐ.എ.എസ് (KSIDC), സത്യജീത് രാജൻ ഐ.എ.എസ് (KIIFB) തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
കേരളത്തിലെ മുൻനിര എഡ്ടെക് പ്ലാറ്റ്ഫോമുകളിൽ ഒന്നായ എഡ്യൂപോർട്ടിൻ്റെ സ്ഥാപകൻ അജാസ് മുഹമ്മദ് കാലിക്കറ്റ് നാഷണൽ ഇൻസ്റ്ററ്റൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ. ഐ. ടി) പൂർവ്വ വിദ്യാർത്ഥിയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ഉയർന്ന നിലവാരമുള്ള കോച്ചിംഗ് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എഡ്യൂപോർട്ട് ഇന്ന് കേരളത്തിലെ പ്രമുഖ ഹൈബ്രിഡ് പ്ലാറ്റ്ഫോമാണ് . NEET-JEE തുടങ്ങിയ കോഴ്സുകൾ എളുപ്പത്തിലും വളരെ പെട്ടെന്നും നേടിയെടുക്കുന്നതിനായി പഴ്സണലൈസ്ഡ് അഡാപ്റ്റീവ് ലേണിംഗ് സൊല്യൂഷനുകളും എഡ്യുപോർട്ട് വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. AdAPT എന്ന പേരിൽ ഒരു പഴ്സണലൈസ്ഡ് എഡ്യൂക്കേഷൻ സിസ്റ്റം വിദ്യാർത്ഥികൾക്കായി സജീകരിച്ച്, വളരെ വലിയ പുരോഗതിയാണ് വിദ്യാഭ്യാസ മേഖലയിൽ ഇതിനോടകം എഡ്യൂപോർട്ട് സൃഷ്ടിച്ചിരിക്കുന്നത്.
നിലവിൽ കേരളത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്നും ഏറെ വ്യതസ്തമാണ് എഡ്യൂപോർട്ടിന്ടെ ഓൺലൈൻ ലേണിങ് ആപ്പ്. പരമ്പരാഗതമായ എൻട്രൻസ് കോച്ചിങ് രീതികളിൽ നിന്നും വിദ്യാർത്ഥികൾ നേരിടുന്ന പഠനത്തിലെ സ്ട്രെസ് ഒരു പരിധി വരെ ഒഴിവാക്കി, അനായാസമായി NEET-JEE ക്രാക്ക് ചെയ്യാൻ എഡ്യുപ്പോർട്ടിന്ടെ പഴ്സണലൈസ്ഡ് അഡാപ്റ്റീവ് ലേണിംഗ് സഹായിക്കുന്നു.
അഞ്ചുലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് എഡ്യൂപോർട്ടിന്റെ സേവനം ലഭ്യമാകുന്നത്. പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളിൽ നിന്നും മാറി, മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകികൊണ്ട് എഡ്യൂപോർട് അവരുടെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ