ഷാർജ: എമിറേറ്റിലെ മധ്യ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ വർഷം നടന്നത് 120 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്. 2022നെ അപേക്ഷിച്ച് 20 കോടി ദിർഹമിന്റെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
സെൻട്രൽ മേഖല, ഖോർഫുക്കാൻ, ദിബ്ബ അൽ ഹിസാൻ, ഖൽബ എന്നിവിടങ്ങളിലെ ഡിപ്പാർട്മെന്റ് ബ്രാഞ്ചുകളിലായി 114 ഏരിയകളിലാണ് ഇടപാട് നടന്നത്. ഇതോടെ ഡിപ്പാർട്മെന്റ് ബ്രാഞ്ചുകൾ വഴി നടന്ന ഇടപാടുകളുടെ ആകെ എണ്ണം 26,172ലെത്തി. ഇതേ കാലയളവിൽ ഷാർജയിൽ ആകെ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ 4.4 ശതമാനവും നടന്നത് നാലു ബ്രാഞ്ചുകളിലൂടെയാണ്. സെൻട്രൽ മേഖലയിൽ 554 ദശലക്ഷത്തിന്റെയും ഖോർഫുക്കാനിൽ 360 ദശലക്ഷത്തിന്റെയും ഇടപാടാണ് നടന്നത്. ഖൽബയിൽ 265 ദശലക്ഷത്തിന്റെ ഇടപാട് രേഖപ്പെടുത്തിയപ്പോൾ ദിബ്ബ അൽ ഹിസാൻ ബ്രാഞ്ചിൽ 21 ദശലക്ഷത്തിന്റ ഇടപാട് നടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു