തന്നെ കാണാൻ വരാത്ത മക്കൾക്ക് വ്യത്യസ്തമായ ഒരു മറുപടി നൽകിയിരിക്കുകയാണ് വൃദ്ധയായ ഒരു അമ്മ. ഷാങ്ഹായി സ്വദേശിയായ മിസ് ലിയു ആണ് തന്റെ പേരിലുള്ള 2.8 മില്ല്യണ്‍ ഡോളറിന്റെ സ്വത്ത് വളര്‍ത്തു നായകള്‍ക്കും പൂച്ചകള്‍ക്കും എഴുതിവെച്ചത്. ഏകദേശം 23 കോടി രൂപ.
പ്രായം ഏറെയായി എന്നും മക്കളാരും തന്നെ അന്വേഷിച്ചുവരാറില്ലെന്നും ഈ അവഗണന സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്നും ലിയു പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന തനിക്ക് കൂട്ടിനുള്ളത് വളര്‍ത്തു മൃഗങ്ങളാെണ്. അവരാണ് തന്നെ സ്‌നേഹിക്കുന്നതെന്നും അവര്‍ പറയുന്നു.
മൃഗങ്ങളുടെ പേരില്‍ വസ്തുവകകള്‍ എഴുതിവെയ്ക്കാന്‍ നിയമപരമായ ചില പരിമിതികൾ ഉള്ളതുകൊണ്ട് ഒരു പ്രാദേശിക വെറ്റിനറി ക്ലിനിക്കിന് കീഴിലാണ് ഇപ്പോള്‍ സ്വത്തുക്കളുള്ളതെന്ന് സോങ്ഗ്ലാന്‍ ന്യൂസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ലിയൂവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വില്‍ റെജിസ്‌ട്രേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥനായ ചെന്‍ കെയി പറുന്നു.
‘അവര്‍ക്ക് വിശ്വാസമുള്ള ഒരു വ്യക്തിയെ മേല്‍നോട്ടക്കാരനായി നിയമിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ ക്ലിനിക്ക് വഴി വളര്‍ത്തുമൃഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഇയാളെ നിയമിക്കുന്നത്’ എന്നും കെയി ചൂണ്ടിക്കാട്ടി. സമ്പാദ്യമെല്ലാം വെറ്റിനറി ക്ലിനിക്കിനെ ഏല്‍പ്പിക്കുന്നത് അപടകമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മക്കള്‍ സമീപനം മാറ്റിയാല്‍ വില്‍പത്രം മാറ്റി എഴുതുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
മിസ് ലിയുവിന്റെ ശരിയായ പ്രായം എത്രെയാണെന്ന് വ്യക്തമല്ല.
എന്തായാലും മിസ് ലിയുവിന്റെ കഥ പുറത്തുവന്നതോടെ ചൈനീസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭാവിയിൽ തങ്ങളുടെ മക്കളും ഇങ്ങനെ ചെയ്താൽ ഇതേ തീരുമാനം ആകും കൈക്കൊള്ളുക തുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം