ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ ഗസ്സയിൽ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ അവിടുത്തെ മനുഷ്യർ ദുരിതം അനുഭവിക്കുകയായിരുന്നു. ഈ ദുരിതങ്ങൾക്കിടയിൽ നിന്നും ചില നല്ല വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇസ്രായേൽ യുദ്ധം ബാക്കിയാക്കിയ അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ച് വിജയകരമായി വൈദ്യുതി ഉൽപ്പാദിപ്പിചിരിക്കുകയാണ് ഗസ്സയിൽ നിന്നുള്ള 15കാരൻ ഹുസാം അൽ-അത്തർ. ഇതോടെ അത്തർ ഫലസ്തീനിലെ ന്യൂട്ടൺ എന്നറിയപ്പെടാൻ തുടങ്ങി.
ഒക്‌ടോബർ 7 ന് ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിക്കുന്നതിനു മുൻപ് വടക്കൻ ഗസ്സയിലെ ജബൽ മുകബീർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അത്തർ. യുദ്ധം ആരംഭിച്ചതിനു ശേഷം മറ്റെല്ലാവരെയുംപോലെ അത്തറിനും കുടുംബത്തിനും കിടപ്പാടമില്ലാതെയായി. ബെയ്ത് ലാഹിയ പ്രദേശത്തെ വീട്ടിൽ നിന്നും അൽ-നാസറിലേക്കും തുടർന്ന് കാൽനടയായി ഖാൻ യൂനിസിലേക്കും പലായനം ചെയ്ത റാഫയിൽ എത്തിച്ചേർന്നു. ഇതോടെയാണ് സ്വന്തമായി ഉണ്ടായിരുന്ന വീട് നഷ്ടമാകുന്നത്.
ടെൻ്റിനുള്ളിലെ ഇരുട്ടിലും ചൂടിലും വീർപ്പുമുട്ടുന്ന ബന്ധുക്കളെയും ക്ഷീണവും അസുഖവും കൊണ്ട് തളർന്ന് കുട്ടികളെയും കണ്ടപ്പോഴാണ് അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് 15കാരനായ അത്തറിന് തോന്നിയത്.
ചെറുപ്പം മുതലേ കഴിവുള്ളവനായിരുന്നുവെന്നും, കയ്യിൽ കിട്ടുന്നതെല്ലാം ഉപയോഗിച്ച് അത്തർ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഈ കഴിവ് തിരിച്ചറിഞ്ഞ കുടുംബാംഗങ്ങളും അവരുടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കാൻ അതറിനെ ഏൽപ്പിക്കുമായിരുന്നുവെന്നും അത്തറിന്റെ മാതാവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം