തിരുവനന്തപുരം: പോലീസിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച ബാഡ്ജ് ഓഫ് ഓണറും കമന്റേഷന്‍ ഡിസ്ക്കും വിതരണം ചെയ്യും. രാവിലെ 11.30ന് തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലാണ് ചടങ്ങ്. കേസന്വേഷണം, ക്രമസമാധാനപാലനം, രഹസ്യ വിവരശേഖരണം, സോഷ്യല്‍ പോലീസിംഗ്, പരിശീലനം, ടെലികമ്മ്യൂണിക്കേഷന്‍, ഫോറന്‍സിക് സയന്‍സ്, വിരലടയാള ശേഖരണം, ബോധവല്‍ക്കരണം മുതലായ മേഖലകളിലെ കഴിവ് പരിഗണിച്ചാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുന്നത്.
മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ട 19 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കും. 271 പേര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുക. ആംഡ് പോലീസ് ബറ്റാലിയനിലെ വിവിധ മേഖലകളിലെ പ്രകടനത്തില്‍ മികച്ചു നില്‍ക്കുന്നവര്‍ക്കാണ് കമന്റേഷന്‍ ഡിസ്ക്ക് നല്‍കുന്നത്. 50 പേരാണ് ഇത്തവണ കമന്റേഷന്‍ ഡിസ്ക്കിന് അര്‍ഹത നേടിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക