അജ്മാന്: അജ്മാൻ നഗരസഭ അൽ സോറയിൽ ലോക തണ്ണീർത്തട ദിനം ആഘോഷിച്ചു. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് നടന്നത്.
കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ ജൈവവൈവിധ്യ, ജലജീവികളുടെ അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹമദി, ഊർജ മന്ത്രാലയത്തിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് ആൻഡ് ഫ്യൂച്ചർ എനർജി അസി. അണ്ടർസെക്രട്ടറി അഹമ്മദ് അൽ കഅബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി വികസന വകുപ്പ് ഡയറക്ടർ എൻജിനീയർ ഹമീദ് അബ്ദുല്ല അൽ മുഅല ചടങ്ങില്‍ സന്നിഹിതനായിരുന്നു. ‘തണ്ണീർത്തടങ്ങളും മനുഷ്യക്ഷേമവും’ എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. പരിപാടിയുടെ ഭാഗമായി അജ്മാൻ നഗരസഭ 500 കണ്ടൽ തൈകൾ നടുന്നതിന് സംഭാവന നൽകി. തണ്ണീര്ദിനത്തോടനുബന്ധിച്ച് കണ്ടല്‍ തൈകള്‍ അല്‍ സോറയുടെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു