ദുബൈ: ഏറ്റവും സംതൃപ്തി നിറഞ്ഞ ഉപഭോക്തൃ സേവനത്തിന് ഒന്നിലധികം ആഗോള പുരസ്കാരം നേടി ആസ്റ്റർ ക്ലിനിക്. ദുബൈയിൽ നടന്ന കസ്റ്റമർ ഹാപ്പിനസ് അവാർഡ് ആൻഡ് സമ്മിറ്റി (സി.എച്ച്.എസ്.എ)ലാണ് വിവിധ വിഭാഗങ്ങളിലായി ആസ്റ്റർ ക്ലിനിക്കുകൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയത്.
മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കാനായി ആസ്റ്റർ രൂപവത്കരിച്ച മാജിക് (എം.എ.ജി.ഐ.സി) സംരംഭത്തിന് സിൽവർ അവാർഡ് ലഭിച്ചു. ഈ വർഷത്തെ മികച്ച സി.എക്സ് ടീം, മികച്ച രോഗി അനുഭവം, മികച്ച സി.എക്സ് നയം എന്നീ വിഭാഗങ്ങൾക്കുള്ള ഗോൾഡ് അവാർഡും ആസ്റ്റർ ക്ലിനിക്കിനാണ്. 45 രാജ്യങ്ങളിൽനിന്നായി 83 കമ്പനികളെ പ്രതിനിധാനംചെയ്ത് 236 പേരാണ് മികവിന്റെ മത്സരങ്ങളിൽ മാറ്റുരച്ചത്.
ഉപഭോക്താക്കൾക്ക് പുതുമയുള്ള സേവനങ്ങൾ, മികച്ച കോൺടാക്ട് സെന്റർ എന്നിവയിൽ മിഷൻ മാജിക്കിന് ഗോൾഡ് അവാർഡുകളും ലഭിച്ചു. മികച്ച ഡിജിറ്റൽ പരിവർത്തനം, നയപരമായ സമീപനം, കസ്റ്റമർ അറ്റ് ദി ഹാർട്ട് ഓഫ് എവരിതിങ് എന്നീ വിഭാഗങ്ങളിൽ മൂന്നു വെങ്കല പുരസ്കാരങ്ങളും ആസ്റ്ററിനാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു