സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ചൈനീസ് മാതൃകയിലുള്ള ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുമെന്നും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിയെന്നും ഇതിനായി ആഗോള നിക്ഷേപ സംഗമം നടത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ബജറ്റ് അവതരത്തിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും നടത്തി ധനമന്ത്രി.കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാ സമീപനമാണ് കാട്ടുന്നതെന്നും ഇതിനെ നേരിടാന്‍ ‘തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ടുപോകുമെന്നും പറഞ്ഞ ധനമന്ത്രി കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലായെന്നും, പൊതു, സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.
കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു തന്നെയാണെന്ന പ്രഖ്യാപനവും ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടത്തി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായും സർക്കാർ മുന്നോട്ടാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം