വാറ്റ് അടിച്ചു ബോധം പോയ പുലി എന്ന അവക്ഷവാദത്തോടെ ഒരു പുലിയുടെ ദിശ്യങ്ങളാണ് വാട്‌സാപ്പിലെ പുതിയ വിശേഷം. ഈ വാദത്തിന് വ്യക്തത വരുത്തുന്ന തരത്തിൽ തെളിവുകളോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആൾക്കൂട്ടത്തിനു നടുവിലൂടെ തീരെ അവശനായി നടന്നുപോകുന്ന പുലിയുടെ വീഡിയോയാണ് ഈ വാദം ഉന്നയിക്കുന്നതിനുള്ള തെളിവ്.
എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം എന്ന് അന്വേഷിക്കാം
വീഡിയോയിൽ കാണുന്ന ആൾക്കൂട്ടം അവശനായ പുലിയെ വിടാതെ പിന്തുടരുന്നതും കാണാം. ചിലരാകട്ടെ സ്വന്തം വീട്ടിൽ വളർത്തുന്ന തങ്ങളുടെ വളർത്തുമൃഗത്തിനോട് പെരുമാറും പോലെയാണ് പുലിയുടെ ദേഹത്തു കൈവെച്ച് നടക്കുന്നത്. പഞ്ചാബിലെ താരാഗഡ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്. ഗ്രാമത്തിൽ സൂക്ഷിച്ച ചാരായമാണ് പുലിയുടെ ഈ നടപ്പിന് കാരണമെന്നും കുറിപ്പിലുണ്ട്.
വിഡിയോക്കൊപ്പം കൊടുത്തിരിക്കുന്ന കുറിപ്പിൽ കടുവ എന്നാണ് പറയുന്നതെങ്കിലും ദൃശ്യങ്ങളിൽ കാണുന്നത് ഒരു പുള്ളിപ്പുലിയാണ്. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇംഗ്ലീഷ് മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഡി.എൻ.എ., ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, തുടങ്ങിയവയിൽ വീഡിയോകളിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പറയുംപോലെ പുലി മദ്യം കുടിച്ചതുകൊണ്ടല്ല അസുഖ ബാധിതനായതിനാലാണ് ക്ഷീണിതനായി നടക്കുന്നതും ആരെയും ഉപദ്രവിക്കാത്തതും.
അതുപോലെ തന്നെ സംഭവം നടക്കുന്നത് പഞ്ചാബിലല്ല. 2023 ഓഗസ്റ്റ് 29-ന് മധ്യപ്രദേശിലെ ദേവാസ് ജില്ലയിലുള്ള ഇക്ക്‌ലേര എന്ന ഗ്രാമത്തിലാണ് ദൃശ്യങ്ങളിലുള്ള സംഭവം നടന്നത്. അസുഖബാധിതനായിരുന്ന പുലി തീരെ അവശനിലയിലായിരുന്നു. കണ്ടെത്തിയ വർത്തകൾപ്രകാരം പുലിക്ക് തലച്ചോറിനാണ് അസുഖബാധ. പുള്ളിപ്പുലി അക്രമകാരി അല്ലെന്ന് കണ്ട നാട്ടുകാർ അതിന്റെ കൂടെപോവുകയും സെൽഫി എടുക്കുകയും ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ വനം വകുപ്പ് അധികൃതർ ഗ്രാമത്തിലെത്തി പുലിയെ രക്ഷിക്കുകയും ഇൻഡോർ മൃഗശാലയിലുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതാണ് യാഥാർഥ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം