അഹ്മദാബാദ്: സ്പിന്നർമാർ ഒരിക്കൽകൂടി വാണ ദിനത്തിൽ ഇംഗ്ലീഷ് ചെറുത്തുനിൽപ് നേരത്തേ അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് ലയൺസിനെതിരെ പരമ്പര 2-0ന് തൂത്തുവാരി ഇന്ത്യ എ. നിർണായകമായ മൂന്നാം മത്സരത്തിന്റെ നാലാം ദിനത്തിൽ 403 റൺസ് എന്ന വൻലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലീഷ് സംഘത്തിന്റെ യാത്ര 268ൽ അവസാനിക്കുകയായിരുന്നു.
മുംബൈ സ്പിന്നർ ഷംസ് മുലാനിയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇംഗ്ലീഷുകാരുടെ കഥ കഴിച്ചത്. മധ്യപ്രദേശ് ഓഫ് സ്പിന്നർ സാനാൻഷ് ജെയ്ൻ മൂന്നു വിക്കറ്റും നേടി. 83 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ കളി തുടങ്ങിയ ഇംഗ്ലീഷുകാർക്കായി അലക്സ് ലീസ് അർധ സെഞ്ച്വറിയുമായി പ്രതീക്ഷ നൽകിയെങ്കിലും 55ൽ നിൽക്കെ മുലാനി മടക്കിയതോടെ കളി ഇന്ത്യ കാത്തിരുന്ന വഴിയെ എത്തി. വൈകാതെ ഒരു വിക്കറ്റ് കൂടി വീണ് 120ന് നാലിലെത്തിയ ടീം അടുത്ത 20 റൺസ് ചേർക്കുമ്പോഴേക്ക് മൂന്നുപേർകൂടി കൂടാരം കയറി. സ്കോർ ഇന്ത്യ എ: 192, 409. ഇംഗ്ലണ്ട്: 199, 268.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ