വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോലൈന പ്രൈമറി തെരഞ്ഞെടുപ്പിൽ ജോ ബൈഡന് ജയം. ഡീൻ ഫിലിപ്സ്, മരീന വില്യംസൺ എന്നിവരെയാണ് ബൈഡൻ പരാജയപ്പെടുത്തിയത്. കറുത്ത വർഗക്കാർ ഏറെയുള്ള സൗത്ത് കരോലൈനയിലെ വിജയം നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബൈഡന് കരുത്താകും. സൗത്ത് കരോലൈനയിലെ കറുത്ത വർഗക്കാർ ഇക്കുറി ബൈഡന് അനുകൂലമായി ചിന്തിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read also: റഫയിലുംആക്രമണം; 92 പേർ കൂടി കൊല്ലപ്പെട്ടു
വിലക്കയറ്റവും യു.എസ്-മെക്സികോ അതിർത്തിയിലെ പ്രശ്നങ്ങളും ബൈഡന് വിരുദ്ധമായി വോട്ട് ചെയ്യാൻ അവരെ പ്രേരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായ പ്രദേശമാണെങ്കിലും ഇവിടത്തെ ജനസംഖ്യയിൽ 26 ശതമാനം കറുത്ത വർഗക്കാരാണ്. ഇവരിൽ ഭൂരിപക്ഷവും കഴിഞ്ഞ തവണ ബൈഡനെയാണ് പിന്തുണച്ചതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കാമ്പയിനിന് പുതിയ ഊർജമാണ് പ്രദേശം നൽകിയതെന്നും ട്രംപ് ഒരിക്കൽകൂടി പരാജയപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ