മോസ്കോ: റഷ്യ ആധിപത്യം നേടിയ പ്രദേശമായ ലുഹാൻസ്കിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒമ്പത് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. യു.എസ് നിർമിത ഷെൽ ലുഹാൻസ്ക് മേഖലയിലെ ലിസിചാൻസ്കിൽ ബേക്കറിയിലും റസ്റ്റാറന്റിലുമാണ് പതിച്ചത്.
ശനിയാഴ്ച അർധരാത്രിയാണ് സംഭവം. കെട്ടിടാവശിഷ്ടത്തിനിടയിൽനിന്ന് പത്തുപേരെ രക്ഷിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്ൻ ചെറുത്തുനിൽക്കുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
സാധാരണക്കാരെ കൊല്ലാൻ യുക്രെയ്ന് സാമ്പത്തിക സഹായം നൽകണോ എന്ന് പാശ്ചാത്യ രാജ്യങ്ങൾ ചിന്തിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് രണ്ടു വർഷമാവുകയാണ്. 2022 ഫെബ്രുവരിയിലാണ് റഷ്യ ആക്രമണം തുടങ്ങിയത്. യുക്രെയ്ന്റെ 18 ശതമാനം പ്രദേശത്ത് ഇതിനകം റഷ്യ ആധിപത്യം നേടിയതായാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ