വിൻഡ്ഹോക്: നമീബിയൻ പ്രസിഡന്റ് ഹേഗ് ഗെയിൻഗോബ് അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നമീബിയൻ തലസ്ഥാനത്തെ ആശുപത്രിയിലാണ് അന്ത്യം.
പതിവ് വൈദ്യപരിശോധനയിലാണ് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ മാസം വിദഗ്ധ ചികിത്സക്ക് അമേരിക്കയിൽ പോയിരുന്നു. 2015 മുതൽ നമീബിയയുടെ പ്രസിഡന്റായിരുന്നു. 2008 മുതൽ 2012 വരെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1990 മുതൽ 2002 വരെയും, 2012 മുതൽ 2015 വരെയും കാലയളവിൽ പ്രധാനമന്ത്രിയുമായിരുന്നു. 2017 മുതൽ ഭരണകക്ഷിയായ സ്വാപോ പാർട്ടി പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ