തൃശൂർ: ലോകം തൃശൂരിന്റെ സാംസ്കാരിക മണ്ണിലേക്ക് ഉറ്റുനോക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ഇനി നാല് ദിവസം കൂടി. ഈമാസം ഒമ്പതിനാണ് നാടകോത്സവത്തിന് തുടക്കം. മനുഷ്യ മനസ്സുകളിലേക്ക് വെളിച്ചം വീശുന്നതിന് ഒരു പറ്റം കലാകാരന്മാർ തൃശൂരിൽ വിസ്മയം തീർക്കുന്ന നാളുകൾ. നാടകം കാണാനെത്തുന്ന സഹൃദയരും നാടകം പഠിക്കുന്നവരും ആർട്ടിസ്റ്റുകളും എല്ലാം ചേർന്ന് ആഘോഷമാക്കുന്ന ഉത്സവ ദിനരാത്രങ്ങൾ.
രജിസ്റ്റർ ചെയ്ത 68 വിദേശ നാടകങ്ങൾ, 58 മലയാള നാടകങ്ങൾ, 240 ഇന്ത്യന്‍ നാടകങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത 23 നാടകങ്ങൾ എട്ട് ദിവസങ്ങളിലായി 47 പ്രദർശനങ്ങളൊരുക്കും. നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും, രാജ്യാന്തര – ഇന്ത്യൻ നാടക പ്രവർത്തകർക്കൊപ്പം സംസാരിക്കാനുള്ള അവസരവും, സംഗീത നിശകൾ, പൊതു പ്രസംഗങ്ങൾ, തിയറ്റർ ശിൽപശാലകൾ എന്നിവയും അരങ്ങേരും.
Read also: വിഷക്കായ കഴിച്ച ആറ് വിദ്യാർഥികൾ ആശുപത്രിയിൽ
ബി. അനന്തകൃഷ്ണനാണ് ഫെസ്റ്റിവൽ ഡയറക്ടർ. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ആശയം. ബ്രസീല്‍, ചിലി, തുനീഷ്യ, സ്ലോവാക്യ, ഇറ്റലി, ഫിൻലന്റ്, ബംഗ്ലാദേശ്, ഫലസ്തീന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ നാടകോത്സവത്തിൽ പങ്കെടുക്കുന്നത്. കേരള സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം, സ്കൂൾ ഓഫ് ഡ്രാമ കാമ്പസുകളും കോർപറേഷൻ പാലസ് ഗ്രൗണ്ടും ടൗൺ ഹാളും ഇറ്റ്ഫോക്കിന്റെ വേദിയാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു