സൗദിയില്‍ ഉപഭോക്തൃ ചെലവുകള്‍ വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം ഉപഭോക്തൃ ചിലവ് വര്‍ധിച്ചതായി സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉല്പന്നങ്ങളുടെ ഉപഭോകം വര്‍ധിച്ചതും കായിക വിനോദ മേഖലകളിലെ പരിപാടികളും ചിലവ് വര്‍ധിക്കാന്‍ ഇടയാക്കി.
2023ല്‍ രാജ്യത്തെ ഉപഭോഗം 1.31 ട്രില്യണ്‍ സൗദി റിയാലായി ഉയര്‍ന്നു. 2022ല്‍ 1.23 ട്രില്യണ്‍ ആയിരുന്നിടത്താണ് വലിയ വര്‍ധനവ്. രാജ്യത്തെ ബാങ്കുകളില്‍ നിന്നും പണിടപാട് സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൊത്തം പണം പിന്‍വലിക്കല്‍, പി.ഒ.എസ് ഇടപാടുകള്‍, മദ കാര്‍ഡ് വഴിയുളള ഇ കൊമേഴ്സ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉപഭോഗം കണക്കാക്കുന്നത്.
പി.ഒ.എസ് ഇടപാടുകള്‍ ഇക്കാലയളവില്‍ പത്ത് ശതമാനം തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവശ്യ സാധനങ്ങളുടെ വിലയില്‍ വന്ന മാറ്റവും വിനോദ കായിക പരിപാടികളില്‍ പണം ചിലവഴിക്കുല് വര്‍ധിച്ചതും മൊത്തഉപഭോഗ വര്‍ധനവിന് ഇടയാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു