തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർ ഓടിച്ചിരുന്ന ഫോര്‍ഡ് ഫീയസ്റ്റ കാറിൽ നിന്നും 45 കിലോ കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ രണ്ട് പേര് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുയാണ്.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരും, അമരവിള റേഞ്ച് സംഘവും, തിരുവനന്തപുരം ഐ.ബി യൂണിറ്റും ആണ് പരിശോധനയില്‍ പങ്കെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്. ജി. രാജേഷ്, എസ്.മധുസൂദനന് നായര്‍, ടി ആര്. മുകേഷ് കുമാര്‍, കെ. വി. വിനോദ്, വിനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജുരാജ്, പ്രകാശ്, ജസ്റ്റിന് രാജ്, ജയചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, കൃഷ്ണകുമാര്‍, രജിത്ത്, സുബിന്, പി മുഹമ്മദലി, രാജേഷ്, എസ്. ആര്. സാജു, ടോമി, എക്സൈസ് ഡ്രൈവര്‍ വിനോജ് ഖാന് സേട്ട്, കെ രാജീവ് എന്നിവരും പരിശോധനയുടെ ഭാഗമായെന്ന് എക്സൈസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ