റിയാദ്: പെട്രോൾ പമ്പുകളിൽനിന്ന് പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം. ഇതിനുള്ള വ്യവസ്ഥകൾ സിവിൽ ഡിഫൻസ് വെളിപ്പെടുത്തി.
സൗദി ഫയർ പ്രൊട്ടക്ഷൻ കോഡ് ‘എസ്.ബി.സി 801’ൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് പാത്രങ്ങളിൽ ഇന്ധനം നിറക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പറഞ്ഞു. പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം പാത്രങ്ങളിൽ നിറക്കാനുള്ള സാധ്യതയെക്കുറിച്ച് ‘എക്സ്’ പ്ലാറ്റ്ഫോമിലെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആവശ്യത്തിനായുള്ള പാത്രങ്ങൾ സൗദി സ്റ്റാൻഡേഡ്സ്-മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വകുപ്പ് അംഗീകരിച്ചതായിരിക്കണം. പാത്രത്തിന്റെ ഇന്ധനം ഉൾക്കൊള്ളാനുള്ള ശേഷി 23 ലിറ്ററിൽ കൂടരുത്.
ഇന്ധനം ചോരാത്ത കട്ടിമൂടിയുള്ള പാത്രമായിരിക്കണം, പാത്രം നിലത്ത് വെച്ച് മാത്രമെ ഇന്ധനം നിറക്കാൻ പാടുള്ളൂ എന്നിവയാണ് പ്രധാന നിബന്ധനകളെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു