തൃശൂര്‍: ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ ചെയ്തു. ഹൈറിച്ചിന്റെ തൃശൂര്‍ വല്ലച്ചിറയിലുള്ള ഓഫീസാണ് സീല്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ബഡ്സ് ആക്ട് നിയപ്രകാരം സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്യാനായിരുന്നു കളക്ടറുടെ ഉത്തരവ്. ഉത്തരവ് പ്രകാരം ചേര്‍പ്പ് പൊലീസാണ് നടപടികള്‍ സ്വീകരിച്ചത്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതിനിടെ, ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് പരിഗണിക്കും.
ഏകദേശം 1,63,000 ആളുകളില്‍നിന്ന് 10,000 രൂപ വീതം വാങ്ങി 1630 കോടിയോളം രൂപ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്താല്‍ വലിയ തുകകള്‍ നല്‍കാമെന്ന് പറഞ്ഞ് മണി ചെയിന്‍ തട്ടിപ്പ്, കുഴല്‍ പണം തട്ടിപ്പ്, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങിയ നിരവധി നിയമവിരുദ്ധ ഇടപാടുകളാണ് നടത്തിയെന്നാണ് പരാതി.
അതേസമയം, ഇ.ഡി. റെയ്ഡിന് തൊട്ടുമുന്‍പ് തൃശ്ശൂരിലെ വീട്ടില്‍നിന്ന് മുങ്ങിയ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി ഇ.ഡി. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ