ലക്നൗ: ഉത്തര്‍പ്രദേശില്‍ ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിച്ച നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഭര്‍ത്താവ് മൃതദേഹം വികൃതമാക്കിയതായി പൊലീസ് പറയുന്നു. ഭാര്യയെ കൊന്നത് മറ്റൊരാള്‍ ആണെന്ന് വരുത്തിതീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
ഷാംലിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് സുല്‍ത്താന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കേസ് വഴിതിരിച്ചുവിടാന്‍ മറ്റു ചിലര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ യുവാവ് ശ്രമിച്ചതായും പൊലീസ് പറയുന്നു. സംശയം തോന്നി പൊലീസ് നിരന്തരം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് 25കാരനായ മുഹമ്മദ് കുറ്റഃസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.
ഭാര്യാവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ അജ്ഞാത സംഘം വളഞ്ഞ് തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ്് യുവാവ് ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് കുറ്റഃസമ്മതം നടത്തിയത്. മുഹമ്മദിന്റെ മുന്നില്‍ വച്ച് ഭാര്യ മറ്റൊരു യുവാവിനെ നിരന്തരം പ്രകീര്‍ത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
മൂന്ന് വര്‍ഷം മുന്‍പ് മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഈ യുവാവിനെ ഒഴിവാക്കി മാസങ്ങള്‍ക്ക് മുന്‍പ് യുവതി മുഹമ്മദിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം മുഹമ്മദിനെ കല്യാണം കഴിച്ചതില്‍ യുവതി ആവര്‍ത്തിച്ച് നിരാശ പ്രകടിപ്പിക്കുകയും ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. ഇതാണ് യുവാവിന്റെ രോഷത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ