പെരിന്തല്‍മണ്ണ: കെ.എസ്.ആര്.ടി.സി. ബസിനെ കാറില്‍ പിന്തുടര്ന്നെത്തി ഡിപ്പോയില്‍ കയറി ഡ്രൈവറെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന് (27), സഹോദരന് മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തതത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ബസ്. ഇതേദിശയിലായിരുന്നു കാറും. ബൈപ്പാസിന് സമീപം കാറിന് അപകടസാധ്യതയുണ്ടാക്കുന്ന വിധത്തില്‍ ബസ് മറികടന്നെന്ന് ആരോപിച്ച് പിന്നാലെ ഡിപ്പോയിലെത്തി. ഡ്രൈവര്‍ കാബിനില്‍ കയറി ഡ്രൈവറെ വലിച്ചിട്ട് മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം കൊണ്ട് നെറ്റിക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദിച്ചതിനും ഡിപ്പോയില്‍ അതിക്രമിച്ചുകയറിയതിനും അടക്കമാണ് കേസെടുത്തത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. ഡ്രൈവര്‍ ആശുപത്രി വിട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ