ബുറൈദ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ഒ.ഐ.സി.സി ഖസിം സെൻട്രൽ കമ്മിറ്റി ആചരിച്ചു. ബുറൈദയിലെ ഒ.ഐ.സി.സി ഓഫീസിൽ കൂടിയ യോഗത്തിൽ പ്രവർത്തകർ ഗാന്ധിജിയെ സ്മരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, സജി ജോബ് തോമസ്, സക്കീർ പത്തറ, സുധീർ കായംകുളം, വിഷ്ണു, വെന്നിഷ് ചെറിയാൻ, യു.എസ്. അനസ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
രാജ്യത്ത് മത സൗഹാർദം സംരക്ഷിക്കാൻ വേണ്ടി വർഗീയ വാദിയുടെ കൈയ്യാൽ വധിക്കപ്പെട്ട ഗാന്ധിജിയുടെ ആശയങ്ങൾക്ക് വെറുപ്പും വിദ്വേഷവും പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രസക്തിയുണ്ട് എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കാൻ വേണ്ടി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടി കർമനിരതരായി പ്രവർത്തിക്കാൻ പ്രവർത്തകർ തയ്യറാകണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു