റിയാദ്: യാര ഇൻറർനാഷനൽ സ്കൂൾ 20ാം വാർഷികം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികളിൽ സ്കൂൾ മാനേജ്മന്റ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.
സ്കൂൾ സി.ഇ.ഒ ഖാലിദ് അൽ ഇദ്രീസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഹബീബുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. സ്ഥാപക പ്രിൻസിപ്പൽ ആസിമാ സലിം സ്വാഗതം പറഞ്ഞു. സ്കൂളിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്വർണനാണയങ്ങളും മെമൊന്റോയും നൽകി ആദരിച്ചു.
പ്രിൻസിപ്പൽ ആസിമ സലീമിനെ മാനേജ്മന്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഏവർക്കും മാതൃകയായ അദ്ധ്യാപികയായും ലീഡറായും സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ആസിമ സലിം യാരാ സ്കൂളിെൻറ അഭിമാനമാണെന്ന് മുഖ്യാതിഥി ഹബീബുറഹ്മാൻ അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വാർഷികാഘോഷചടങ്ങുകൾക്ക് വൈസ് പ്രിൻസിപ്പൽ ഷറഫ് അഹമ്മദിന്റെ നേതൃത്വത്തിൽ അദ്ധ്യാപക, അനദ്ധ്യാപക സംഘങ്ങൾ അണിനിരന്നു. സ്കൂൾ അഡ്മിൻ മാനേജർ അബ്ദുൽ ഖാദർ, വൈസ് പ്രിൻസിപ്പൽ ഷറഫ് അഹമ്മദ്, മിഡിൽ ലീഡർമാരായ ലിയാഖത്ത്, സുധീർ അഹമ്മദ്, ഷാഹിദ് മുഹമ്മദ്, റഹ്മ അഫ്സൽ, ഷഹനാസ് എന്നിവരെയും അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങി നൂറോളം പേരെയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. തുടർന്ന് അദ്ധ്യാപകരുടെ വ്യത്യസ്ത കലാപരിപാടികളും ക്യാമ്പ് ഫയറും രുചിവൈവിധ്യങ്ങൾ നിറഞ്ഞ അത്താഴവിരുന്നും ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു