വിവാഹ പാർട്ടികളിലെയും ജ്യൂസ് കടകളിലെയുമെല്ലാം താരമായി മാറി കൊണ്ടിരിക്കുകയാണ് ബീറ്റ്റൂട്ട് ജ്യൂസ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ആരോഗ്യകരമായൊരു പാനീയമാണിത്.
ആവശ്യമായ ചേരുവകൾ
ബീറ്റ്റൂട്ട്- 2
ഇഞ്ചി- 1 കഷ്ണം
പഞ്ചസാര- 2 ടേബിൾ സ്പൂൺ
വാനില എസെൻസ്- 1 ടീസ്പൂൺ
വിപ്പിംഗ് ക്രീം- 3 ടേബിൾ സ്പൂൺ
മിൽക്ക് മെയ്ഡ്- 2 ടേബിൾ സ്പൂൺ
തിളപ്പിക്കാത്ത പാൽ- അര കപ്പ്
ഐസ് ക്യൂബ്സ്-ആവശ്യത്തിന്
Read also: Hibiscus Tea | പാല് ചായ കുടിച്ച് മടുത്തോ ? എങ്കിൽ ഒരു ചെമ്പരത്തി ചായ ആയാലോ
തയ്യാറാക്കുന്ന വിധം
കഴുകി കഷ്ണങ്ങളാക്കിയ ബീറ്റ് റൂട്ട് കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക.
രണ്ടു വിസിൽ വരുന്നതുവരെ വേവിച്ചാൽ മതിയാകും.
വേവിച്ച ബീറ്റ്റൂട്ട്, ഐസ് ക്യൂബ്, ഒരു കഷ്ണം ഇഞ്ചി, പഞ്ചസാര, വാനില എസെൻസ്, വിപ്പിംഗ് ക്രീം, മിൽക്ക് മെയ്ഡ്, തിളപ്പിക്കാത്ത പാൽ എന്നിവ മിക്സിയിൽ അടിച്ചെടുക്കുക.
സ്വാദിഷ്ടമായ ജ്യൂസ് റെഡി.
ജ്യൂസ് ഗ്ലാസിലേക്ക് പകരുന്ന സമയത്ത് ഗ്ലാസ്സിന്റെ മുകൾവശത്ത് ഉപ്പുതരികൾ വിതറി ഡെക്കറേറ്റ് ചെയ്തും സെർവ് ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു