ദിവസവും പാൽ ചായ കുടിച്ചു മടുത്തോ? ഇന്ന് ഒരു വെറൈറ്റി ചായ ആയാലോ? വീട്ടുമുറ്റത്തുള്ള ചെമ്പരത്തിയിലെ പൂവ്കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാൽ അത്ഭുതപ്പെടുത്തുന്ന ഗുണഫലങ്ങളാണ് ഉള്ളത്. ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്.
ആവശ്യമായ ചേരുവകൾ
ചെമ്പരുത്തി പൂവ് – 6 എണ്ണം (3 ഗ്ലാസ് ചായ തയാറാക്കാം)
ഇഞ്ചി – ചെറിയ കഷ്ണങ്ങൾ 5-6 എണ്ണം
പട്ട – ഒരു ചെറിയ കഷ്ണം
വെള്ളം – 3 ഗ്ലാസ്
തേൻ – ആവശ്യത്തിന്
നാരങ്ങാനീര് (ഒരു ഗ്ലാസിന് ) – 1/2 നാരങ്ങയുടെ നീര്
Read also: വെറും 15 മിനിറ്റിൽ തയാറാക്കാം സോഫ്റ്റ് ഉണ്ണിയപ്പം
തയാറാക്കുന്ന വിധം
ചെമ്പരുത്തി പൂവിന്റെ ഇതളുകൾ വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക
ഒരു പാത്രത്തിൽ 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക.
അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക.
നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്ക് ഒഴിക്കുക.
2 മിനിറ്റോളം അടച്ച് വെക്കുക
പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും.
ഇത് നന്നായി അരിച്ചെടുക്കുക.
ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക.
വെറൈറ്റി ആയിട്ടുള്ള ചെമ്പരത്തി ചായ റെഡി.