ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടികൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാ മണി, ജില്ല വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ എന്നിവർ ചേർന്ന് അങ്കണവാടി ടീച്ചർമാർക്ക് ഉപകരണങ്ങൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 അങ്കണവാടികൾക്ക് ബഞ്ച്, ഡസ്ക്, കളി ഉപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റൗ, പാചക ആവശ്യത്തിനുള്ള സാമഗ്രികൾ എന്നിവയാണ് നൽകിയത്. എട്ടുലക്ഷം രൂപയാണ് ചെലവ്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്. മായാ ദേവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിയ അജേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. ജിനു രാജ് പഞ്ചായത്ത് അംഗങ്ങളായ സുനി, എം. ശ്രീദേവി, ഫാസിൽ, ഡോ.ഷാലിമാ കൈരളി, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ്, ശിശു വികസന ഓഫീസർ സിജോയ്, ഐ.സി.ഡി.എസ്. സന്ധ്യ എസ്. പുത്തൻവെളി, റെജിമോൻ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാവ്യ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക