ആലപ്പുഴ: തീരദേശ സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് തടയാനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ഒമ്പത് തീരദേശ ജില്ലകളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും.
ജില്ലയില്‍ ലഹരി വിമുക്ത തീരം ബോധവല്‍ക്കരണ ജാഥ ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച 10 മണി മുതല്‍ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുന്നു. പരിപാടി രാവിലെ 10 മണിക്ക് വലിയഴീക്കല്‍ സ്കൂളില്‍ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവനും ഉച്ചയ്ക്ക് ആലപ്പുഴ വട്ടയാല്‍ സെന്റ് മേരിസ് ഹൈസ്കൂളില്‍ ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മയും, വൈകുന്നേരം 4 മണിക്ക് പൊള്ളത്തൈ ഗവ: ഹൈസ്കൂളില്‍ മാരാരിക്കുളം തെക്കു പഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീതയും ഉദ്ഘാടനം ചെയ്യും.
ജില്ലാതല സമാപന സമ്മേളനം വൈകുന്നേരം അന്ധകാരനഴിയില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ജീവന് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, ബോര്‍ഡ് മെമ്പര്‍ സക്കീര്‍ അലങ്കാരത്ത് വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക