പാലക്കാട്: ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വിൽപന വില 400ലെത്തി. കഴിഞ്ഞയാഴ്ച 200 -250 രൂപ വരെയായിരുന്നു വില. ‘100 ഗ്രാം വില 40 രൂപ’ എന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.
വാങ്ങിയ ശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ളത് തീർന്നാൽ ഇനി സ്റ്റോക്കെടുക്കില്ലെന്നും കടയുടമകൾ പറഞ്ഞു. ഒരു കിലോ വെളുത്തുള്ളി രണ്ടു ദിവസം കടയിലെ ചാക്കിലിരുന്നാൽ 100 -150 ഗ്രാം കുറയും. ഇപ്പോഴത്തെ വിലയിൽ ഇത് വൻ നഷ്ടത്തിനിടയാക്കുമെന്ന് കടയുടമ പി. രാധാകൃഷ്ണൻ പറയുന്നു. കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിൽ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട്, മൂന്ന് ലോഡായി കുറഞ്ഞു. മഹാരാഷ്ട്രയിൽനിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി കൂടുതലായി എത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ