ആലപ്പുഴ:കാവാലം വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ തോമസ് കെ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ജെ ജോഷി, ടി. കെ തങ്കച്ചൻ, കാവാലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റിനി ചന്ദ്രൻ, നീലമ്പലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ധ്യാമണി ജയകുമാർ, കുട്ടനാട് തഹസിൽദാർ എസ് അൻവർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
683.94 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒറ്റനില കെട്ടിടത്തിൽ വിസിറ്റേഴ്സ് റൂം, അനേഷണ കൗണ്ടർ, ഓഫീസ് ഹാൾ, ഓഫീസ് ഹാൾ, റിക്കാർഡ് റൂം, ഡൈനിംഗ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിൽഡിംഗ്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഫർണിച്ചർ ഉൾപ്പെടെ ആകെ 47 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. മുൻപുണ്ടായിരുന്ന കെട്ടിടത്തേക്കാൾ ഒന്നര മീറ്റർ ഉയരത്തിൽ റാഫ്റ്റ് സ്ലാബിലാണ് ഫൗണ്ടേഷൻ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക