ഉ​സ്ബ​കി​സ്താ​​നെ തോ​ൽ​പി​ച്ച് ഖ​ത്ത​ർ സെ​മി​യി​ൽ

ദോ​ഹ: ഷൂ​ട്ടൗ​ട്ടി​ലെ അ​വ​സാ​ന കി​ക്കു​വ​രെ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച ഗാ​ല​റി​യും കാ​ഴ്ച​ക്കാ​രും. ഉ​സ്ബ​കി​സ്താ​ന്റെ ജ​ലാ​ലു​ദ്ദീ​ൻ മ​ഷ​രി​പോ​വി​ന്റെ ഗ്രൗ​ണ്ട​റി​നെ മി​ഷാ​ൽ ബ​ർ​ഷിം നി​ന്ന നി​ൽ​പി​ൽ ത​ട​ഞ്ഞ നി​മി​ഷം, അ​ൽ ബെ​യ്ത്തി​ലെ ഗാ​ല​റി​യി​ൽ ആ​ര​വം ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്നു. പി​ന്നെ, ഖ​ത്ത​റി​ന്റെ വി​ധി​നി​ർ​ണ​യി​ക്കാ​ൻ പെ​ഡ്രോ മി​ഗ്വേ​ൽ പ​ന്തെ​ടു​ത്തു. ഗാ​ല​റി​യി​ലെ അ​ര​ല​ക്ഷ​ത്തോ​ളം ക​ണ്ഠ​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ന്ന പ്രാ​ർ​ഥ​ന​യെ ബൂ​ട്ടി​ൽ ആ​വാ​ഹി​ച്ച് അ​വ​ൻ തൊ​ടു​ത്ത ഷോ​ട്ട് ഉ​സ്ബ​ക് ഗോ​ളി യൂ​സു​ഫോ​വി​നെ​യും മ​റി​ക​ട​ന്ന് വ​ല​യു​ടെ മേ​ൽ​ക്കൂ​ര​യി​ള​ക്കി വി​ശ്ര​മി​ച്ച​പ്പോ​ൾ അ​ൽ ബെ​യ്ത് ക​ട​ൽ പോ​ലെ ആ​ർ​ത്തി​ര​മ്പി.

   ഗാ​ല​റി​യി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഇ​രി​പ്പു​റ​ക്കാ​തെ അ​ല​റി​വി​ളി​ച്ച നാ​ട്ടു​കാ​രു​ടെ പ്രാ​ർ​ഥ​ന​ക്കു​ത്ത​ര​മെ​ന്ന​പോ​ലെ ആ​തി​ഥേ​യ​രും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​മാ​യ ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന്റെ സെ​മി​യി​ലേ​ക്ക്. ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ ഉ​സ്ബ​കി​സ്താ​നെ​തി​രെ 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Read also: ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിൽ ചേരും

   വീ​റും വാ​ശി​യും ഇ​ഞ്ചോ​ടി​ഞ്ച് മാ​റി​മ​റി​ഞ്ഞ ഷൂ​ട്ടൗ​ട്ടി​ൽ മൂ​ന്ന് ഉ​ജ്ജ്വ​ല സേ​വു​ക​ളു​മാ​യി ഗോ​ൾ കീ​പ്പ​ർ മി​ഷാ​ൽ ബ​ർ​ഷിം ഖ​ത്ത​റി​ന്റെ സൂ​പ്പ​ർ​താ​ര​മാ​യി. 3-2നാ​യി​രു​ന്നു ഷൂ​ട്ടൗ​ട്ടി​ലെ ഖ​ത്ത​റി​ന്റെ വി​ജ​യം. അ​ക്രം അ​ഫി​ഫ്, സൂ​ൽ​താ​ൻ അ​ൽ ബ​റാ​ഖ്, പെ​ഡ്രോ എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ, അ​ൽ മു​ഈ​സ് അ​ലി​യു​ടെ കി​ക്ക് ​എ​തി​ർ ഗോ​ളി ത​ട്ടി​യ​ക​റ്റി. അ​ൽ മ​ഹ്ദി അ​ലി​യു​ടെ ഷോ​ട്ട് ​ഓ​ഫ് ടാ​ർ​ഗ​റ്റാ​യി പോ​സ്റ്റി​നും മു​ക​ളി​ലൂ​ടെ പ​റ​ന്നു​പോ​യ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​യ ആ​തി​ഥേ​യ​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും ര​ക്ഷ​ക​നാ​യി മി​ഷാ​ൽ ഉ​ദി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. ഉ​സ്ബ​കി​ന്റെ ര​ണ്ട്, നാ​ല്, അ​ഞ്ച് ഷോ​ട്ടു​ക​ളാ​ണ് മി​ഷാ​ൽ കൈ​പ്പ​ടി​യി​ലൊ​തു​ക്കി​യ​ത്.

   നി​ശ്ചി​ത സ​മ​യ​ത്ത് മി​ന്നും പോ​രാ​ട്ട​മാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളും പു​റ​ത്തെ​ടു​ത്ത​ത്. ക​ളി​യു​ടെ 27ാം മി​നി​റ്റി​ൽ നാ​യ​ക​ൻ ഹ​സ​ൻ അ​ൽ ഹൈ​ദോ​സ് ഗോ​ൾ​ലൈ​നി​ൽ നി​ന്നും തൊ​ടു​ന്ന ഷോ​ട്ട് ഉ​സ്ബ​ക് ഗോ​ളി യൂ​സു​ഫോ​വി​ന്റെ കൈ​ക​ളി​ൽ ത​ട്ടി വ​ല​യി​ലെ​ത്തി. സെ​ൽ​ഫ് ഗോ​ളാ​യി കു​റി​ച്ച ഈ ​ഗോ​ളി​ലൂ​ടെ ലീ​ഡ് നേ​ടി​യ ഖ​ത്ത​റി​നെ​തി​രെ 59ാം മി​നി​റ്റി​ലാ​ണ് ഉ​സ്ബ​ക് സ​മ​നി​ല പി​ടി​ച്ച​ത്. ഉ​ദി​ലോ​ൻ ഖ​മ​റോ​ബെ​കോ​വാ​ണ് ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ, അ​ക്രം അ​ഫി​ഫും അ​ൽ മു​ഈ​സും ഒ​രു​പി​ടി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഗോ​ൾ പി​റ​ന്നി​ല്ല. ഒ​ടു​വി​ൽ എ​ക്സ്ട്രാ ടൈ​മും ക​ട​ന്ന് ഷൂ​ട്ടൗ​ട്ടി​ലാ​ണ് ക​ളി തീ​ർ​പ്പാ​യ​ത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ