ആലപ്പുഴ:മാവേലിക്കര താലൂക്കിലെ ആദ്യഘട്ട റേഷൻ കാർഡുകളുടെ വിതരണം എം. എസ് അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് അധ്യക്ഷയായി. ലഭിച്ച 515 അപേക്ഷകളിൽ നിന്നും ആദ്യഘട്ടത്തിൽ 335 കാർഡുകൾ വിതരണം ചെയ്തു. 100 കാർഡിന് ബി.പി.എൽ. അധികാരപത്രവും നൽകി.
മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, കെ. ദീപ, വിജയമ്മ ഫിലേന്ദ്രൻ, വാർഡ് കൗൺസിലർ സുജാത ദേവി, മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ എം. ആർ മനോജ് കുമാർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ കെ.ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക