ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലും മാവേലിക്കര മണ്ഡലത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ് വഴിയും ഓൺലൈനായും ലഭിച്ച അപേക്ഷകളിൽ അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിൽ അർഹരായിട്ടുള്ളവർക്കുള്ള ആദ്യ ഘട്ട മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
അമ്പലപ്പുഴ താലൂക്കിലെ ആദ്യഘട്ട റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം പി.പി ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു.ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ കെ. കെ ജയമ്മ അധ്യക്ഷയായി. ലഭിച്ച 370 അപേക്ഷകളിൽ നിന്നും ആദ്യ ഘട്ടത്തിൽ 50 കാർഡുകൾ വിതരണം ചെയ്തു.
മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി സൈറസ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ ആർ. സേതുലക്ഷ്മി, അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക