മസ്കത്ത്: സുൽത്താനേറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഒമാനിലെത്തിയത് 40 ലക്ഷം ആളുകളാണ്. ഇതിൽ 21 ലക്ഷത്തോളം ആളുകൾ പഞ്ചനക്ഷത്ര (ത്രീസ്റ്റാർ-ഫോർ സ്റ്റാർ) ഹോട്ടലുകളിലെ അതിഥികളായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ സുൽത്താനേറ്റിൽ എത്തിയത് ഇന്ത്യയിൽ നിന്നാണ്. 610,000 ആളുകളാണ് ഇന്ത്യയിൽനിന്ന് ഒമാൻ സന്ദർശിച്ചതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. 16 ലക്ഷം ആളുകളുമായി ജി.സി.സി പൗരന്മാരാണു രണ്ടാം സ്ഥാനത്ത്. ജർമൻ 2,31,000, യമൻ 50,000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽനിന്നു ഒമാനിലെത്തിയവരുടെ കണക്കുകൾ. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഒമാനിലേക്കു വരുന്ന സന്ദർശകരുടെ എണ്ണം 19 ശതമാനം വർധിച്ച് 3,82,000 ആയി. ഇതിൽ 32.2 ശതമാനം ജി.സി.സിയിൽനിന്നും 29 ശതമാനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ്.
കഴിഞ്ഞ വർഷം 81,987 വിമാനങ്ങളാണ് ഇന്ത്യയിൽനിന്ന് ഒമാനീലത്തിയത്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം നിലവിൽ ഇന്ത്യൻ വിപണിയിൽനിന്നുള്ള ടൂറിസം കമ്പനികളുടെ പ്രതിനിധികളും ഓപറേറ്റർമാരും ഹോട്ടൽ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർ ഉഭയകക്ഷി യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവാഹങ്ങൾക്കും വലിയ പരിപാടികൾക്കും ഇന്ത്യൻ യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലമായി ഒമാനെ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഒമാൻ ഇന്ത്യക്കാർക്ക് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള നിരവധി വിമാന സർവിസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ലളിതമായ ഇ-വിസകളും ഒമാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു