മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) ഗ്ലോബൽ ചെയർമാനായി ഒമാനിലെ ഡോ. ജെ രത്നകുമാറിനെ തിരഞ്ഞെടുത്തു. ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കൺവെൻഷനിലാണ് തലശ്ശേരി സ്വദേശിയും ഒമാനിൽ കല, സാസ്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായ ഡോ. ജെ രത്നകുമാറിനെ തിരഞ്ഞെടുത്തത്. ലോക കേരളാ സഭാ അംഗം, പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി പ്രസിഡന്റ്, ഇന്ത്യൻ സയൻസ് ഫോറം പ്രസിഡന്റ്, ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചെയർമാൻ, ഇൻഷുറൻസ് റിസ്ക് കൺസൾട്ടൻസിയുടെ സി.ഇ.ഒ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഡബ്ല്യു.എം.എഫ് ഒമാൻ നാഷനൽ കമ്മറ്റി കോഡിനേറ്റർ, ഗ്ലോബൽ കോഡിനേറ്റർ, ഗ്ലോബൽ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ലോകത്ത് 164 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഡബ്ല്യു.എം.എഫ്, കേരള സർക്കാർ നോർക്ക അംഗീകൃത സംഘടനയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു