മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ വീടിനു തീ പിടിച്ചു. ഇബ്രി വിലായത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. ആർക്കും പരിക്കുകളില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി നിയന്ത്രണ വിധേയമാക്കി.
വൈദ്യുതി ഉപകരണങ്ങളും മറ്റും അറ്റകുറ്റപ്പണി നടത്തി പരിപാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൗരൻമാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു