വെ​സ്റ്റ് ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ മി​ന്നും പ്ര​ക​ട​ന​വു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്​: ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന വെ​സ്റ്റ് ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി ഒ​മാ​ൻ താ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ 12 മെ​ഡ​ലു​ക​ളാ​ണ്​ താ​ര​ങ്ങ​ൾ നേ​ടി​യ​ത്. മൂ​ന്നു​ സ്വ​ർ​ണ​വും ആ​റു​ വെ​ള്ളി​യും മൂ​ന്നു​ വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ഗെ​യിം​സി​ലെ ഒ​മാ​ന്‍റെ​ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 24 ആ​യി.

ഷോ​ട്ട്പു​ട്ടി​ൽ 9.60 മീ​റ്റ​ർ എ​റി​ഞ്ഞ് മു​ഹ​മ്മ​ദ് അ​ൽ മ​ഷൈ​ഖി​യും ഡി​സ്‌​ക​സ് ത്രോ ​എ​ഫ് 56 ൽ 28.57 ​മീ​റ്റ​ർ ദൂ​രം താ​ണ്ടി താ​ലി​ബ് അ​ൽ ബ​ലൂ​ഷി​യും ലോ​ങ്ജ​മ്പി​ൽ 4.88 മീ​റ്റ​ർ ചാ​ടി താ​ഹ അ​ൽ ഹ​രാ​സി​യു​മാ​ണ്​ ഒ​മാ​നു​വേ​ണ്ടി ആ​റാം ദി​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

കൂ​ടാ​തെ, ഷോ​ട്ട്പു​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, ജാ​വ​ലി​ൻ ത്രോ​യി​ൽ എ​ഫ് 54 ൽ ​ഫൗ​സി ബി​ൻ സ​ലേം അ​ൽ ഹ​ബി​ഷി, 200 മീ​റ്റ​ർ ഡാ​ഷി​ൽ സെ​യ്ഫ് അ​ൽ മു​ഖി​ബ്​​ലി, ഡി​സ്ക​സ് ത്രോ, ​ജാ​വ​ലി​ൻ ത്രോ ​എ​ന്നി​വ​യി​ൽ റ​യ്യാ​ഹ്​ അ​ൽ അ​ബ്രി​യ, ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​മാ​ൻ അ​ൽ ഷം​സി​യ വെ​ള്ളി​മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. ജാ​വ​ലി​ൻ ത്രോ​യി​ലും ഡി​സ്‌​ക​സ് ത്രോ​യി​ലും ശൈ​ഖ അ​ൽ ഹ​മാ​ദി​യ​യും ലോ​ങ്ജ​മ്പി​ൽ ഖു​സെ അ​ൽ റ​വാ​ഹി വെ​ങ്ക​ല മെ​ഡ​ലു​ക​ളും നേ​ടി.

ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ പ​ശ്ചി​മേ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ലെ ഒ​മാ​നി പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ മ​ൻ​സൂ​ർ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ തൗ​ഖി പ​റ​ഞ്ഞു.

സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം, ഒ.​ക്യൂ ക​മ്പ​നി എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ പ​ങ്കാ​ളി​ക​ളി​ൽ നി​ന്നു​ള്ള പി​ന്തു​ണ​ക്ക്​ ന​ന്ദി പ​റ​യു​ക​യും അ​ത്​​ല​റ്റു​ക​ളു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും സ​ഹി​ഷ്ണു​ത​യെ​യും അ​ഭി​ന​ന്ദി​ക്കു​യും ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു