ദോഹ: വാഹന അപകടങ്ങൾ കാണുമ്പോൾ ഒരു കാര്യവുമില്ലാതെ മൊബൈലും പിടിച്ച് വിഡിയോയും ഫോട്ടോയും എടുക്കുന്ന ശീലമുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.
നിങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ലാത്ത കേസാണെങ്കിൽ അനാവശ്യ പടംപിടിത്തവും വിഡിയോ എടുപ്പുമെല്ലാം കനത്ത ശിക്ഷക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അനധികൃത സാഹചര്യങ്ങളിൽ അപകട ഫോട്ടോകൾ പകർത്തുന്നത് സ്വകാര്യത ലംഘനമായി കണക്കാക്കി 10,000 റിയാൽ വരെ പിഴയും രണ്ടു വർഷംവരെ തടവും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിതെന്ന് ആഭ്യന്തര മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു.
ആർട്ടിക്കിൾ 333 ചട്ടങ്ങളുടെ ലംഘനമായാണ് ഇത്തരം പടമെടുപ്പിനെ കണക്കാക്കുന്നത്. വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് കേസ് സംബന്ധമായ ആവശ്യങ്ങൾക്ക് സമ്മതത്തോടെ ചിത്രം പകർത്താനാണ് നിയമം അനുവദിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു