മസ്കത്ത്: ബ്രിട്ടീഷ് വിദേശ-വികസനകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ചർച്ചനടത്തി. മസ്കത്തിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഫലസ്തീൻ പ്രശ്നങ്ങളുൾപ്പടെയുള്ള സംഭവവികാസങ്ങൾ, വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര സമവായം നടപ്പിലാക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.
യു.കെയും ഒമാനും മിഡിൽ ഈസ്റ്റിൽ പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് കാമറൂൺ പ്രസ്താവനയിൽ പറഞ്ഞു. സുസ്ഥിര വെടിനിർത്തലിലേക്കും ദീർഘകാല രാഷ്ട്രീയ പരിഹാരങ്ങളിലേക്കും എത്തുന്നതിന് ഞങ്ങൾ പങ്കാളികളായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു