മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് റഫീഖ് കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര ആശംസകൾ നേർന്നു.
റിട്ടേണിങ് ഓഫിസർമാരായ ഇസ്ഹാഖ് വില്യാപ്പള്ളി, റഷീദ് ആറ്റൂർ, മുജീബ് റഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: പ്രസിഡന്റ് -റഫീക്ക് കെ പേരാമ്പ്ര, ജനറൽ സെക്രട്ടറി -ടി.ടി. അഷ്റഫ് കുറ്റ്യാടി, ട്രഷറർ: സിദ്ദീഖ് എം.കെ നടുവണ്ണൂർ, ഓർഗനൈസിങ് സെക്രട്ടറി -ഷമീർ മൂവാറ്റുപുഴ. വൈസ് പ്രസിഡന്റുമാർ: ഉമ്മർ സി.പി, ഫസലുറഹ്മാൻ വി.പി, കുഞ്ഞമ്മദ് പി.വി, സഫീർ കെ.പി, നിസർ എം. സെക്രട്ടറിമാർ: സാജിദ് കെ, സാജിർ സി.ടി.കെ, മുസ്തഫ കെ, നസീർ യു, സജീർ സി.കെ.
റഫീക്ക് കെ., ടി.ടി. അഷ്റഫ്, സിദ്ദീഖ് എം.കെ, ഷമീർ മൂവാറ്റുപുഴ
ഉസ്മാൻ ടിപ്ടോപ്പ്, എം.എ. റഹ്മാൻ, എൻ. അബ്ദുൽ അസീസ്, ആർ.കെ. മുഹമ്മദ്, ബഷീർ അരൂർ എന്നിവർ ആശംസകൾ നേർന്നു. കൂടുതൽ മെംബർഷിപ് ചേർത്ത വ്യക്തിക്കുള്ള ഉപഹാരം ടിപ്ടോപ്പ് ഉസ്മാൻ റഫീഖ് കുന്നത്തിന് നൽകി ആദരിച്ചു. റസാഖ് എ.എ, റമീസ് തുടങ്ങിയവർ സന്നിഹിതരായ കൗൺസിലിൽ ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ വി.എം നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു