മനാമ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരം നൽകി.
പൊണ്ണത്തടി, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സക്ക് സഹായിക്കുന്ന എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് മരുന്നിന് അംഗീകാരം നൽകിയത്. ഇഞ്ചക്ഷൻ ഫാർമസികളിൽ ലഭ്യമാണെന്നും ഡോക്ടർമാരുടെ നിർദേശമനുസരിച്ച് അവ ഉപയോഗിക്കണമെന്നും എൻ.എച്ച്.ആർ.എ അറിയിച്ചു.
ഈ മരുന്ന് വിപണിയിൽ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ.
ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രദമായ മരുന്നാണ് ഇത്. ശരീരഭാരം കുറക്കുന്നതിനും ഇത് സഹായകമാണ്. എല്ലാ മരുന്നുകളെയും ഔഷധങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്താനും അവയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു